
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ ചരിത്ര കൗൺസിൽ നടപടി വർഗീയഭീകരതയും ജനദ്രോഹവും കോർപ്പറേറ്റ് ചങ്ങാത്തവും മുഖമുദ്രയാക്കിയ മോദി സർക്കാരിൻ്റെ തലതിരിഞ്ഞ ദുർനടപടികളുടെ തുടർച്ചയെന്ന് വി എം സുധീരൻ. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ വി ഡി സവർക്കറെ ഉൾപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിൻ്റെയും ജനാധിപത്യ-മതേതര മൂല്യങ്ങളുടെയും ഉജ്ജ്വല പ്രതീകവുമായ ലോകാരാധ്യനായ നെഹ്റുവിനെ ഒഴിവാക്കുകയും ചെയ്തത് തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിൻ്റെ ഈ ദുഷ്ചെയ്തി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതും പരിഹാസ്യമാക്കുന്നതുമാണെന്നും വി എം സുധീരൻ പറഞ്ഞു. സർവ്വ തലത്തിലും പരാജിതരാകുകയും പൊതുസമ്പത്ത് തന്നെ വിറ്റു തുലയ്ക്കുന്ന രാജ്യദ്രോഹനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന മോദി സർക്കാർ തങ്ങൾക്ക് നേരെ ഉയർന്ന പ്രതിഷേധത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് ശ്രമമാണ് ഇതിലൂടെയെല്ലാം നടത്തുന്നതെന്നും വി എം സുധീരൻ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam