ടിപി സെൻകുമാറിനും സുഭാഷ് വാസുവിനും ബിജെപി പിന്തുണ ഇല്ല: വി മുരളീധരൻ

Published : Feb 21, 2020, 03:14 PM ISTUpdated : Feb 21, 2020, 04:08 PM IST
ടിപി സെൻകുമാറിനും സുഭാഷ് വാസുവിനും ബിജെപി പിന്തുണ ഇല്ല: വി മുരളീധരൻ

Synopsis

ടിപി സെൻകുമാറിന് എൻഡിഎയുമായി ഒരു ബന്ധവുമില്ല. സുഭാഷ് വാസുവും സെൻകുമാറും ചേർന്നുള്ള നീക്കങ്ങൾ ബിജെപിയുടെ അറിവോടെയല്ലെന്നും വി മുരളീധരൻ ആലപ്പുഴയിൽ 

ആലപ്പുഴ: സുഭാഷ് വാസുവും ടിപി സെൻകുമാറും ചേര്‍ന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും എസ്എൻഡിപിക്ക് എതിരെയും നടത്തുന്ന നീക്കങ്ങൾ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരൻ. ടിപി സെൻകുമാറിന് എൻഡിഎയുമായി ഒരു ബന്ധവുമില്ല. സുഭാഷ് വാസുവും സെൻകുമാറും ചേർന്നുള്ള നീക്കങ്ങൾ ബിജെപിയുടെ അറിവോടെയല്ലെന്നും വി . മുരളീധരൻ ആലപ്പുഴയിൽ വ്യക്തമാക്കി. 

തുടര്‍ന്ന് വായിക്കാം: സുഭാഷ് വാസുവിനെ തള്ളി വി.മുരളീധരൻ, എന്‍ഡിഎ മുന്നണിയിലുള്ളത് തുഷാറിന്‍റെ പാര്‍ട്ടി... 

ബിഡിജെഎസ് നേതൃത്വം ആരെന്ന കാര്യത്തിൽ എൻഡിഎയിൽ തര്‍ക്കമില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ വി മുരളീധരൻ വെള്ളാപ്പള്ളി നടേശനെയും സന്ദര്‍ശിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും വി മുരളീധരനും തമ്മിൽ രണ്ട് മണിക്കൂറോളം ചര്‍ച്ചയും നടത്തി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായി വിജയാ, എന്റെ ചോദ്യങ്ങൾക്ക് അത് സുധാകരനല്ലേ എന്ന് പറഞ്ഞ് ചിരിക്കാം; ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല, കേരള ജനതയോടാണ്'
'മന്ത്രിമാർ വീട്ടുപകരണങ്ങൾ ഓഫ് ചെയ്യാൻ ഉപദേശിക്കുന്നു, ഇത് ഭരണനിർവഹണമല്ല, ഭരണപരാജയം മറക്കാനുള്ള കുതന്ത്രം'; സർക്കാരിനെ വിമർശിച്ച് ബിജെപി