മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയാണ് മട്ടന്നൂർ,ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണയെന്ന് വി.മുരളീധരന്‍

Published : Jan 11, 2024, 03:09 PM IST
മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയാണ് മട്ടന്നൂർ,ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണയെന്ന് വി.മുരളീധരന്‍

Synopsis

കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാക്കാൻ സവാദിന്‍റെ 13 വര്‍ഷത്തെ ഒളിവ് ജീവിതം  വഴിയൊരുക്കുമോ എന്ന് കേരളത്തിലെ ജനങ്ങൾ ഭയക്കുന്നു

തിരുവനന്തപുരം: കൈവെട്ടുകേസില്‍ 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം  ഒന്നാം പ്രതി സവാദ് അറസ്ററിലായതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ .കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്തവളമായി മാറാൻ പോവുകയാണ്.മാർക്സിസ്റ്റ് പാർട്ടികളുടെ ഇടപെടൽ പലതവണ കണ്ടു.ജോസഫ് മാഷിൻറെ കൈവെട്ടിയ കേസിലെ പ്രതി  13 വർഷം മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത് അയാളുടെ മിടുക്കല്ല.മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയാണ് മട്ടന്നൂർ.ഭീകരവാദികൾക്ക് ഒളിഞ്ഞം തെളിഞ്ഞും മാർക്സിസ്റ്റ് പാർട്ടി പിന്തുണ നൽകുന്നു.കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാക്കാൻ ഈ സംഭവം വഴിയൊരുക്കുമോ എന്ന് കേരളത്തിലെ ജനങ്ങൾ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

കൈവെട്ടുകേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്‍റെ തിരിച്ചറിയല്‍ പരേഡിന് എന്‍ഐഎ ഉടൻ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ കസ്റ്റഡിയില്‍ വാങ്ങുകയാണ്അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം.  ജനുവരി ഇരുപത്തിനാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട  സവാദ് എറണാകുളം
സബ് ജയിലിലാണ്.പ്രതിയുടെ കൈയ്യില്‍ നിന്ന്പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം
ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുംപോപ്പുല്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ്13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ്റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ