രാഹുൽ ഗാന്ധി വയനാട്ടില്‍ 'ടൂറിസ്റ്റ് ' കാട്ടാന ആക്രമണമുണ്ടായി ഒരാഴ്ചയിലേറെ കഴിഞ്ഞാണ് എംപി മണ്ഡലത്തിലെത്തിയത്

Published : Feb 18, 2024, 10:32 AM IST
രാഹുൽ ഗാന്ധി  വയനാട്ടില്‍ 'ടൂറിസ്റ്റ് ' കാട്ടാന ആക്രമണമുണ്ടായി ഒരാഴ്ചയിലേറെ കഴിഞ്ഞാണ് എംപി മണ്ഡലത്തിലെത്തിയത്

Synopsis

വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്.വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടതെന്നും വി.മുരളീധരന്‍

ദില്ലി:വയനാട്ടില്‍ മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും എംപി മണ്ഡലം സന്ദര്‍ശിക്കാന്‍ വൈകിയതിനെ അപലപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്.വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു.വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സാ നൽകിയില്ലെന്ന് കുടുംബം പറയുന്നു.ആനയുടെ ചവിട്ടേറ്റയാളെ  മെഡിക്കൽ കോളജുകൾ തമ്മിൽ മാറേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.മാനന്തവാടി മെഡിക്കൽ കോളേജ് പേരിനുമാത്രമാണ്. ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം ആശുപത്രി മെഡിക്കല്‍ കോളേജാകില്ല.താലൂക്ക് ആശുപത്രിയുടെ മുന്നിലാണ്  മെഡിക്കൽ കോളേജ് എന്ന പേര് വച്ചത്.

വന്യമൃഗശല്യങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മതിയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന്‍റെ  മാർഗ്ഗനിർദേശങ്ങൾ ഉണ്ട്.വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടത്.എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയൻ സംരക്ഷിക്കുന്നത്.മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്.മുഖം മിനുക്കാൻ  പിആര്‍ എക്സർസൈസ്സാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്
ശബരിമല സ്വർണക്കൊള്ള; പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി