കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീട് സന്ദര്‍ശിച്ച് പ്രഹ്ലാദ് ജോഷിയും വി മുരളീധരനും

Published : Feb 27, 2021, 02:27 PM ISTUpdated : Feb 27, 2021, 03:10 PM IST
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ   വീട് സന്ദര്‍ശിച്ച് പ്രഹ്ലാദ്  ജോഷിയും വി മുരളീധരനും

Synopsis

എസ്ഡിപിഐ നടത്തുന്ന അക്രമങ്ങള്‍ക്ക് സിപിഎം സഹായം ചെയ്യുകയാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു.  

ആലപ്പുഴ: വയലാറിൽ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവര്‍ത്തകന്‍ നന്ദു ആര്‍ കൃഷ്ണയുടെ വീട് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദര്‍ശിച്ചു. സിപിഎം അധികാരത്തിലുള്ള ഇടങ്ങളിലെല്ലാം അക്രമങ്ങള്‍ നടക്കുകയാണെന്നും ഇടതുപക്ഷം പ്രതികളെ സംരക്ഷിക്കുകയാണെന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചു.

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു ആര്‍ കൃഷ്ണയുടെയും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നന്ദു കെ എസിന്‍റെയും വീടുകളിലാണ് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദര്‍ശനം നടത്തിയത്. നന്ദു കൃഷ്ണയുടെ മാതാപിതാക്കളുമായി കേന്ദ്രമന്ത്രിമാർ സംസാരിച്ചു. എസ്ഡിപിഐ നടത്തുന്ന അക്രമങ്ങള്‍ക്ക് സിപിഎം സഹായം ചെയ്യുകയാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു.  

ബിജെപിയുടെ വളര്‍ച്ചയിലുള്ള ഭയമാണ് ആക്രമണത്തിന് കാരണം. ഇതുപോലെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ബംഗാളിൽ സിപിഎം തൂത്തെറിയപ്പെട്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നന്ദുവിനെ കൊലപ്പെടുത്തിയ യഥാര്‍ത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്നും പ്രതികൾ രക്ഷപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എസ്ഡിപിഐയെ നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാർ നിയമപരമായി പരിശോധിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി