
തിരുവനന്തപുരം: കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേതെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരൻ. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങൾക്ക് പ്രഥമദൃഷ്‌ട്യാ ബലമെന്ന് സുപ്രീം കോടതി പറയുമ്പോൾ, കുപ്രചാരണം അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറാകണം. ഭരണഘടനാ വിരുദ്ധമായി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടു. കേസിൽ അവസാനലാഭം രണ്ട് കോടി ലഭിച്ച കപിൽ സിബലിന് മാത്രമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഇനിയെങ്കിലും ധൂര്‍ത്തും സാമ്പത്തിക കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണം. 1600 രൂപ പെൻഷൻ ലഭിക്കാത്ത ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. കോടതി ഇടക്കാല ഉത്തരവ് നല്‍കാത്ത സ്ഥിതിക്ക് ബാലഗോപാലിന്‍റെ ''പ്ലാന്‍ ബി'' എന്താണെന്ന് അറിയണമെന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam