
ദില്ലി: ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍ പറഞ്ഞു. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിത്. "കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ" എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു- വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒന്നുകിൽ തൻ്റെ വിശ്വസ്തന്‍റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ട്. അല്ലെങ്കിൽ തൻ്റെ സർക്കാരിന് കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പര വിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയൻ. എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത് ? ആ ഫയലുകൾ ഇനിയും സിബിഐയ്ക്ക് കൈമാറാത്തത്? ഉത്തരങ്ങൾ വരട്ടെ, വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെ. സത്യമേവ ജയതേ !- വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam