ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡ് എതിർക്കില്ല: കേന്ദ്രമന്ത്രി മുരളീധരൻ

Published : Jun 28, 2023, 12:49 PM IST
ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡ് എതിർക്കില്ല: കേന്ദ്രമന്ത്രി മുരളീധരൻ

Synopsis

സി പി എമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം അധോലോക സംഘങ്ങളെ പോലായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

തിരുവനന്തപുരം: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ആശങ്ക എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡ് എതിർക്കില്ല. മുസ്ലീം സമുദായത്തിന്റെ ആശങ്കകൾ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കോൺഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണം. ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടാകും എന്ന സി പി എം കോൺഗ്രസ് പ്രചരണം അവസാനിപ്പിക്കണം. ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

സി പി എമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം അധോലോക സംഘങ്ങളെ പോലായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടിലെ നിയമങ്ങൾക്ക് നേതാക്കൾ അൽപം പോലും വില കൽപ്പിക്കുന്നില്ല. ജി ശക്തിധരൻ ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാകണമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും