മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്‌റ്റർ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും വിഷയത്തിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണത്തിന് തീരുമാനമെടുത്തത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി.



