ഇറാന്‍ പിടിച്ചെടുത്ത കപ്പലിന്‍റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

Published : Jul 21, 2019, 12:46 PM ISTUpdated : Jul 21, 2019, 03:12 PM IST
ഇറാന്‍ പിടിച്ചെടുത്ത കപ്പലിന്‍റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

Synopsis

കപ്പലിന്‍റെ ഉടമസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.  

ദില്ലി: മലയാളികളടക്കമുള്ള ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത ഇറാന്‍ അധികൃതരുമായി ദില്ലിയില്‍ വച്ചും ടെഹ്റാനില്‍ വച്ചും ബന്ധപ്പെട്ടുവെന്ന് വിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരന്‍. കപ്പലിലുള്ള ആളുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇറാന്‍ ഔദ്യോഗികമായി ഇതുവരെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ഔദ്യോഗികമായി വിവരങ്ങള്‍ ലഭിക്കുന്നത് വരെ സ്ഥിരീകരണം നല്‍കാനാവില്ല. അതുകൊണ്ട് തന്നെ കപ്പലിന്‍റെ ഉടമസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

കപ്പലില്‍ മൂന്ന് മലയാളികള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍ തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികകളായ രണ്ട് പേരും കപ്പലിലുണ്ടെന്നാണ് സൂചന. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാൻ പിടിച്ചെടുത്തത്. 23 പേരാണ് കപ്പലിലുണ്ടായിരുന്നത്.

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികളും; കപ്പൽ കമ്പനി ബന്ധുക്കളെ വിവരം അറിയിച്ചു


 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം