പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ വിശ്വാസ്യത നശിപ്പിക്കുന്നു: വി മുരളീധരന്‍

Published : Jul 20, 2019, 11:26 AM ISTUpdated : Jul 20, 2019, 11:31 AM IST
പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ വിശ്വാസ്യത നശിപ്പിക്കുന്നു:  വി മുരളീധരന്‍

Synopsis

രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംഘടനാ നേതാക്കൾക്ക് പ്രയോജനമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ  പ്രതിഷേധമുണ്ടാകണമെന്നും മുരളീധരന്‍

തിരുവനന്തപുരം: സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ ഭരണകക്ഷി വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ വിശ്വാസ്യത നശിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാണെന്നാണ് കരുതിയിരുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംഘടനാ നേതാക്കൾക്ക് പ്രയോജനമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ  പ്രതിഷേധമുണ്ടാകണമെന്നും അദ്ദേഹം  നെടുമ്പാശേരിയിൽ പറഞ്ഞു.

യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളുടെ വീട്ടില്‍ നിന്നും യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും പരീക്ഷകളുടെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട്  ഇന്നലെ കേരളാ യൂണിവേഴ്‍സിറ്റി വൈസ്‍ചാന്‍സിലറെ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിച്ചിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേര്‍ പിടിയിൽ
പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം