ഇനി വരാൻ പോകുന്ന ക്യാപ്സൂൾ,'മുഖ്യമന്ത്രി കത്തെഴുതി, വന്ദേഭാരത് അനുവദിച്ചു'എന്നാവും!പരിഹാസവുമായി കേന്ദ്രമന്ത്രി

Published : Apr 14, 2023, 10:55 AM ISTUpdated : Apr 14, 2023, 11:30 AM IST
ഇനി വരാൻ പോകുന്ന ക്യാപ്സൂൾ,'മുഖ്യമന്ത്രി കത്തെഴുതി, വന്ദേഭാരത് അനുവദിച്ചു'എന്നാവും!പരിഹാസവുമായി കേന്ദ്രമന്ത്രി

Synopsis

കേരളത്തിനുള്ള വന്ദേഭാരത് എക്സ്പ്രസ് എവിടെ? എന്ന് ചോദിച്ചവർക്ക് നരേന്ദ്രമോദി സർക്കാർ മറുപടി നൽകിയിരിക്കുന്നു.വന്ദേഭാരത് ദാ ഇവിടെയുണ്ട്, തിരുവനന്തപുരത്തെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നു. ബിജെപി ഇത് കേരളത്തിനുള്ള വിഷു സമ്മാനമെന്ന് ഇതിനകം വിശേഷിപ്പിച്ചുകഴിഞ്ഞു. കേന്ദ്രമന്ത്രി വി മരുളീധരനാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാനുള്ള പുതിയ ആയുധമായ വന്ദേഭാരതിനെ ഉപയോഗിച്ചുകഴിഞ്ഞു. വന്ദേഭാരതിനെ ഉയര്‍ത്തിക്കാട്ടി കെ റെയിലിനെ എതിര്‍ത്തവര്‍ എവിടെയന്ന പിണറായിയുടെ മുന്‍ പ്രസ്താവന പങ്കുവച്ചാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ..

" കേരളത്തിനുള്ള വന്ദേഭാരത് എക്സ്പ്രസ് എവിടെ "? എന്ന് ചോദിച്ചവർക്ക് നരേന്ദ്രമോദി സർക്കാർ മറുപടി നൽകിയിരിക്കുന്നു.

" വന്ദേഭാരത് ദാ ഇവിടെയുണ്ട്, തിരുവനന്തപുരത്ത് "..!

ഇനി വരാൻ പോകുന്ന ക്യാപ്സൂൾ,

" മുഖ്യമന്ത്രി കത്തെഴുതി, കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചു " എന്നാവും !

"കാള പെറ്റന്ന് കേട്ട് കയറെടുത്ത " പിണറായി വിജയൻ ഇനിയെങ്കിലും സ്വയം തിരുത്തണം.

"കേരളത്തിന് വന്ദേ ഭാരത് ഇല്ലെന്ന്" റെയിൽവെ മന്ത്രി പറഞ്ഞു എന്ന പച്ചക്കള്ളം പടച്ചുവിട്ട മാധ്യമങ്ങളും അതേറ്റെടുത്ത മുഖ്യമന്ത്രിയും ഇപ്പോൾ പരിഹാസ്യരായി !

'വന്ദേ ഭാരതും വന്ദേ മെട്രൊയും 'തമ്മിലുള്ള വ്യത്യാസം മാധ്യമപ്രവർത്തകർക്ക് അറിയില്ലെങ്കിലും മുഖ്യമന്ത്രിയെങ്കിലും അറിഞ്ഞിരിക്കണം.

ഇത്തരത്തിലാണ് ഭരണ- പ്രതിപക്ഷങ്ങളും തൽപര മാധ്യമങ്ങളും ചേർന്ന് നരേന്ദ്രമോദി സർക്കാരിനെക്കുറിച്ച് കേരളത്തിൽ തെറ്റിദ്ധാരണ പടർത്തുന്നത്.

കേന്ദ്രസർക്കാരിൻ്റെ ജനക്ഷേമ പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്കെത്താതിരിക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നത്.

പക്ഷേ ഇനി അധികകാലം മലയാളിയെ പറ്റിക്കാനായില്ലെന്ന് കൂട്ടുകക്ഷികൾ തിരിച്ചറിയുക.

 

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്