ജിജോ പോളിന്‍റേത് കര്‍ഷക ആത്മഹത്യയെന്ന് പറയാനാകില്ല: കൃഷി മന്ത്രി

By Web TeamFirst Published Mar 2, 2019, 12:23 PM IST
Highlights

കൃഷിയെ ഉപജീവനമായി ജീവിക്കുന്നവരുടെ കാർഷിക ആവശ്യത്തിനു അല്ലാത്ത വായ്പകളിൽ എന്ത് സഹായം ചെയ്യാൻ കണിയുമെന്നു സർക്കാർ പരിശോധിക്കുമെന്നും കൃഷി മന്ത്രി

തൃശൂർ: കുഴൂർ സ്വദേശി ജിജോ പോൾ ആത്മഹത്യ ചെയ്ത സംഭവം കർഷക ആത്മഹത്യയെന്നു പറയാനാവില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ. കൃഷിയെ ഉപജീവനമായി ആശ്രയിച്ചു ജീവിച്ചിരുന്ന ആളാണ് ജിജോ. എന്നാല്‍ ജിജോയുടെ വായ്പകൾ കാർഷിക ആവശ്യത്തിനു ഉള്ളതല്ല. പ്രളയം മൂലം ജിജോയുടെ കുടുംബത്തിന് നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനു നൽകാവുന്ന സഹായങ്ങൾ നൽകുമെന്നും മന്ത്രി  പറഞ്ഞു. 

കൃഷിയെ ഉപജീവനമായി ജീവിക്കുന്നവരുടെ കാർഷിക ആവശ്യത്തിനു അല്ലാത്ത വായ്പകളിൽ എന്ത് സഹായം ചെയ്യാൻ കണിയുമെന്നു സർക്കാർ പരിശോധിക്കുമെന്നും ക്യാബിനറ്റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടെന്നും ഇതിനാലാകാം ആത്മഹത്യ ചെയ്തതെന്നും  ബന്ധുക്കൾ ആരോപിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

click me!