Kizhakkambalam Clash; ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും, റിപ്പോർട്ട് തേടി: വി ശിവൻകുട്ടി

Web Desk   | Asianet News
Published : Dec 28, 2021, 09:24 AM ISTUpdated : Dec 28, 2021, 11:35 AM IST
Kizhakkambalam Clash; ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും, റിപ്പോർട്ട് തേടി: വി ശിവൻകുട്ടി

Synopsis

പ്രതികൾ ലഹരി ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ചും ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും.

തിരുവനന്തപുരം: കിഴക്കമ്പലത്ത് (Kizhakkamblam) അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി (V SIvankutty)പറഞ്ഞു. ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികൾ ലഹരി ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ചും ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും.

എസ് എസ് എൽ സി പരീക്ഷാ തീയതി തീരുമാനിക്കുന്നത് സർക്കാരാണ് എന്നും മന്ത്രി പറഞ്ഞു. ക്യു ഐ പി ചേർന്നില്ലെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

കിഴക്കമ്പലം ആക്രമണം;പ്രത്യേക സംഘം ഇന്ന് അന്വേഷണമാരംഭിക്കും; കൂടുതൽ പ്രതികളുണ്ടെന്ന് സൂചന

പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് അന്വേഷിക്കുന്നത്. നിലവില്‍ 164 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസ് കിട്ടുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. 

കമ്പനിയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രാത്രിയില്‍ തോഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം,തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവയും അന്വേഷണ പരിധിയില്‍ വരും. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.

തൊഴിലാളികളെകുറിച്ചും അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ കിറ്റക്സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് എങ്ങനെ നിയമസഹായം നല്‍കാമെന്നതിനെകുറിച്ച് ഇന്ന് കിറ്റകസ് തീരുമാനമെടുക്കും. 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'