
കോഴിക്കോട്: പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ട് ക്യാപ്റ്റന്മാർ തമ്മിലുള്ളതാണ് തർക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് തർക്കം. കോൺഗ്രസിന്റെ ഒരു പൊതുവായ രാഷ്ട്രീയമുണ്ട്. ഭരണഘടന എഴുതി വെച്ചില്ലെങ്കിലും കോൺഗ്രസിന് പൊതുവായ ഒരു രീതിയുണ്ട്. അത് സുഡാനിലെ ഇപ്പോഴത്തെ സ്ഥിതിക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. മാമുക്കോയയുടെ സംസ്കാര ചടങ്ങിൽ പ്രമുഖരുടെ അസാന്നിധ്യം സംബന്ധിച്ച വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മാമുക്കോയുടെ മകൻ എടുത്ത നിലപാടാണ് ശരി. ആ നിലപാട് സംസ്കാര സമ്പന്നമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam