'കഴിഞ്ഞ വര്‍ഷത്തെ SSLC A+ തമാശ',പ്രസ്താവന തിരുത്തി ശിവന്‍കുട്ടി, പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്ന് വിശദീകരണം

By Web TeamFirst Published Jul 2, 2022, 11:10 AM IST
Highlights

കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ് വിജയം. പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു. 
 

തിരുവനന്തപുരം: കഴിഞ്ഞ വർഷം  കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശ ആയിരുന്നുവെന്ന പ്രസ്താവന തിരുത്തി വി ശിവന്‍കുട്ടി. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ് വിജയം. പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിച്ചെന്ന് ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം  കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശ ആയിരുന്നു. ഇത്തവണയാണ് എ പ്ലസിന്‍റെ കാര്യത്തിൽ നിലവാരം വീണ്ടെടുത്തത് എന്നായിരുന്നു സ്‌കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രി ഇന്നലെ പറഞ്ഞത്. 

'എന്റെ കുഞ്ഞുങ്ങളെ...'; ഉപരിപഠനത്തിന് അർഹത നേടാത്തവരോട് വിദ്യാഭ്യാസ മന്ത്രിക്ക് പറയാനുള്ളത്!

എസ്എസ്എൽസി (SSLC) ഫലം പുറത്ത് വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവരോട് വീണ്ടും പരിശ്രമിക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty). പരീക്ഷകളും മൂല്യനിർണയവും പഠന പ്രക്രിയയുടെ ഭാഗമാണ്. അത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണ്. ഉപരിപഠനത്തിന് അർഹത നേടാത്തവർ ഇനിയും ശ്രമിക്കണം. പരിശ്രമശാലികളെയാണ് ചരിത്രം അടയാളപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.  ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയമാണ് ഉണ്ടായത്. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ. 

2961 പരീക്ഷ കേന്ദ്രങ്ങളിലായി  4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

എസ്എസ്എൽസി പ്രൈവറ്റ്  പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം.  വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ  3024 മിടുക്കൻമാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

click me!