
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ വി ടി ബൽറാം. ത്യാഗപൂർണ്ണമായി പ്രവർത്തിച്ചയാളല്ല റിയാസ്. പിണറായിയുടെ ആശീർവാദമുള്ളത് കൊണ്ട് ഉയർന്നയാളാണ് റിയാസ്. മറ്റുള്ളവരെ ബൈപാസ് ചെയ്തു വന്നുവെന്ന അപകർഷതാ ബോധം റിയാസിനുണ്ട്. ബ്രഹ്മപുരത്തെ അഴിമതിയുടെ വിവരങ്ങൾ അടുത്ത ദിവസം പുറത്തുവരും. പണമിടപാടിന്റെ തെളിവുകൾ പുറത്തുവരുമെന്നും ബൽറാം. അതിന്റെ ഭയത്തിലാണോ റിയാസ് പ്രതികരിക്കുന്നതെന്ന് സംശയമെന്നും ബൽറാം വ്യക്തമാക്കി.
ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാൻ പത്ര കട്ടിംഗ് കാണിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷമെന്ന് സതീശനെതിരെ റിയാസ് തുറന്നടിച്ചു. പേരിന് വേണ്ടി ബിജെപിക്ക് എതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. പത്രത്തിൽ ഫോട്ടോ വരാനുള്ള സമരം മാത്രമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. നട്ടല്ല് വാഴപ്പിണ്ടിയാണെന്നത് വീണ്ടും ആവർത്തിച്ച് പറയുന്നില്ല. നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam