കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് വി വസീഫ്; `എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുത്'

Published : Jun 17, 2026, 12:30 PM IST
v vaseef

Synopsis

കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും  വി വസീഫ്.

പത്തനംതിട്ട: കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കാഫിർ സ്ക്രീൻഷോട്ട് വലിയ സംഭവമായി കൊണ്ടുനടക്കരുതെന്നും എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐക്ക് ഒരു വ്യാജ നിർമിതിയുടെയും ആവശ്യമില്ല. എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെ. ഞങ്ങൾക്ക് ഒരു പ്രയാസവുമില്ല. ഒരു വ്യാജപ്രചരണത്തിന്റെയും പുറകെ പോകരുത് എന്നാണ് അഭിപ്രായം. അതൊരു പ്രതികാര നടപടിയായി കാണരുത്. കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ട്. ഞങ്ങൾ ലഹരിക്കെതിരായ പോരാട്ടത്തിന്റെ മുൻനിര പോരാളികളാണ്. മാധ്യമപ്രവർത്തകരുടേത് വല്ലാത്ത താല്പര്യമാണ്. കഞ്ചാവ് കേസിൽ പിടിച്ചവരെ ന്യായീകരിക്കുകയും സ്ക്രീൻഷോട്ട് നിർമ്മിച്ചത് വലിയ അപരാധമായും പറയുന്നു. കാഫിറിൽ അന്വേഷണം നടക്കട്ടെയെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും വസീഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി
പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ