ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും

Published : Dec 23, 2025, 12:33 PM IST
school holiday

Synopsis

കേരളത്തിലെ സ്കൂളുകൾക്ക് ഇത്തവണ 12 ദിവസത്തെ ക്രിസ്മസ് അവധി ലഭിക്കും, ഇത് ഡിസംബർ 24 മുതൽ ജനുവരി 5 വരെയാണ്. ഉത്തർപ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങളിൽ ക്രിസ്മസ് ദിനത്തിൽ അവധിയില്ലാത്തപ്പോൾ, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ദീർഘമായ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ ക്രിസ്തുമസ് സ്കൂൾ അവധി നാളെ മുതൽ. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉൾപ്പെടുമ്പോൾ ഇത്തവണ കേരളത്തിലെ സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് അവധി ആഘോഷങ്ങൾക്ക് ദൈര്‍ഘ്യം കൂടും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആഘോഷിക്കാൻ 12 ദിവസമാണ് അവധി ലഭിക്കുക. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ ഇന്ന് അവസാനിക്കും.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ സ്കൂൾ അവധി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങൾ ഏകദിന അവധിയിൽ ഒതുക്കിയപ്പോൾ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.

അവധി വിവരങ്ങൾ

ദില്ലി - ഡിസംബർ 25 പൊതുഅവധി

ദില്ലിയിലെ സ്കൂളുകൾക്ക് ഡിസംബർ 25ന് അവധിയായിരിക്കും. ഡിസംബർ 24 നിയന്ത്രിത അവധിയായതിനാൽ, അന്ന് സ്കൂൾ പ്രവർത്തിപ്പിക്കണമോ വേണ്ടയോ എന്ന് അതത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.

ഉത്തർപ്രദേശ് - ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിക്കും

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഡിസംബർ 25ന് സ്കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്‍ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.

പഞ്ചാബ് - ദീർഘകാല അവധി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം സ്കൂൾ അവധി നൽകുന്നത് പഞ്ചാബിലാണ്. ഡിസംബർ 22 മുതൽ ജനുവരി 10 വരെയാണ് അവിടെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജസ്ഥാൻ - ഡിസംബർ 25 മുതൽ ജനുവരി 5 വരെ

രാജസ്ഥാനിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ 25 മുതൽ ജനുവരി 5 വരെ ശൈത്യകാല അവധിയായിരിക്കും.

ഹരിയാന, തെലങ്കാന, ആന്ധ്രപ്രദേശ്

ഹരിയാന: ഡിസംബർ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.

തെലങ്കാന: മിഷനറി സ്കൂളുകൾക്കും ക്രിസ്ത്യൻ മൈനോരിറ്റി സ്കൂളുകൾക്കും ഡിസംബർ 23 മുതൽ 27 വരെ അവധി നൽകിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ ഡിസംബർ 25ന് മാത്രമായിരിക്കും അവധി.

ആന്ധ്രപ്രദേശ്: ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കുന്നു. ഡിസംബർ 25 പൊതു അവധിയായിരിക്കും.

അതാത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകൾ പുറപ്പെടുവിക്കുന്ന കൃത്യമായ സർക്കുലറുകൾ പരിശോധിക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; നിർണായക നീക്കവുമായി സിബിഐ, 22 സ്ഥലങ്ങളിൽ റെയ്‌ഡ്
രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'