വടക്കഞ്ചേരി അപകടം:'കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയിട്ടില്ല,വേഗത കുറച്ചു,എന്നാൽ അത് അപകടകാരണമല്ല '

Published : Oct 09, 2022, 11:22 AM IST
വടക്കഞ്ചേരി അപകടം:'കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയിട്ടില്ല,വേഗത കുറച്ചു,എന്നാൽ അത് അപകടകാരണമല്ല '

Synopsis

ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ ആരോപണം തള്ളി ആര്‍ടിഒയുടെ റിപ്പോര്‍ട്ട്.അപകടത്തിന് മുമ്പ് ആളുകളെ കയറ്റാനോ ഇറക്കാനോ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയില്ല

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ ആക്ഷേപം തള്ളി ആര്‍ടിഒയുടെ റിപ്പോര്‍ട്ട്.അപകടസമയത്ത് KSRTC ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ  നിർത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല.അപകടത്തിന് തൊട്ടുമുമ്പ് KSRTC ബസ് വേഗത കുറച്ചു .എന്നാൽ അത് അപകടകാരണമല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

 

പാലക്കാട് ജില്ലയിൽ ദേശീയ പാത കടന്നുപോകുന്ന വാളയാർ - വടക്കഞ്ചേരി റോഡിൽ അപകടം കുറയ്ക്കാൻ നിർദേശങ്ങളുമായി  എൻഫോഴ്സ്മെന്റ് ആർടിഒ..ദേശീയപാതയിൽ പലയിടത്തും ഡിവൈഡറുകൾക്കിടയിൽ വിടവുകളുണ്ട്.കാൽനട യാത്രക്കാർ ഇതുവഴി റോഡ് മുറിച്ചു കടക്കാൻ സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത വിടവുകൾ അടയ്ക്കണം.റോഡിൽ പലയിടുത്തും വെളിച്ചമില്ല. ഇതു പരിഹരിക്കണം. ദേശീയപാത അതോറിറ്റിയുടെ നിബന്ധനപ്രകാരം ജനവാസമേഖലകളിലാണു വഴിവിളക്കുകൾ സ്ഥാപിക്കേണ്ടത് .റോഡ് നിർമാണം തുടങ്ങിയ കാലത്ത് ജനവാസമില്ലാത്ത പലമേഖലകളിലും വീടും കെട്ടിടങ്ങളുമുണ്ട്. ജനവാസ മേഖല പുനർനിർണയിക്കണം. ആവശ്യമായ തെരുവ് വിളക്കുകൾ ഒരുക്കണം. ഡിവൈഡറുകൾ, വരമ്പുകൾ, കലുങ്കുകളുടെ കെട്ടുകൾ എന്നിവയ്ക്ക് മുമ്പ് മുന്നറിയിപ്പ് റിഫ്ലക്ടറുകൾ വയ്ക്കണം.  ഇങ്ങനെയുള്ള 37 സ്ഥലങ്ങൾ നിലവിൽ കണ്ടെത്തിയിട്ടുണ്ട്.

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമ‍ര്‍പ്പിച്ചു. എൻഫോഴ്‌സ്മെന്റ് ആര്‍ടിഒ എം കെ ജയേഷ് കുമാറാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് വിശദ റിപ്പോർട്ട്‌ കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടിൽ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്‌. അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആ‍ര്‍ടിസിയെ കുറിച്ചുള്ള ചില കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴിച്ച പാത്രം കഴുകിവച്ച എം എ ബേബിക്ക് പരിഹാസം; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ
പ്രതിമാസം 687 രൂപ പ്രിമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി