
കണ്ണൂർ: യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അപമാനിച്ചെന്ന് പരാതി. കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയെയാണ് വടകരയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ അപമാനിച്ചത്. വിദ്യാർത്ഥി മുടി നീട്ടിയതും യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞതുമാണ് പ്രിൻസിപ്പലിനെ ചൊടിപ്പിച്ചത്. മറ്റു കുട്ടികളുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതോടെ കുട്ടി നാണക്കേട് കൊണ്ട് സ്കൂളിൽ പോകുന്നത് നിർത്തി. വിദ്യാർത്ഥിയുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്തു.
വടകരയിലെ ഒരു സ്വകാര്യ സ്കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. യൂണിഫോമിലെ പാന്റിന് നീളമില്ലെന്ന് ആരോപിച്ച് പ്രിൻസിപ്പൽ മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് അപമാനിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുന്നത്.
read more യൂറോപ്പ് സന്ദർശനത്തിന് മുഖ്യമന്ത്രിയുടെ സംഘം ഇന്ന് തിരിക്കും
''നിയ്യെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നിയ്യെന്താ പെണ്ണായി നടക്കാൻ നോക്കുകയാണോ ? ഇങ്ങനെ നടന്നാൽ പെണ്ണാകുകയുമില്ല. നിയ്യെന്താ ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പോകുകയാണോ'' എന്നാണ് പ്രിൻസിപ്പൽ ചോദിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. പിതാവിന്റെ ജോലി അന്വേഷിച്ച പ്രിൻസിപ്പൽ, ഗൾഫിലാണെന്ന് അറിഞ്ഞതോടെ, ഹോൾലിക്സും പഴവും വെട്ടിവിഴുങ്ങിയിട്ട് വരുന്നതാണല്ലേ എന്നും പറഞ്ഞു. അലവലാതിയെന്ന് വിളിച്ചാണ് അധ്യാപകൻ മറ്റുകുട്ടികളുടെ മുന്നിൽ വെച്ച് അധിക്ഷേപം തുടങ്ങിയതെന്നും വിദ്യാർത്ഥി വിശദീകരിച്ചു. അപമാനം കാരണം കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി ക്ലാസിൽ പോകുന്നില്ല. മകൻ ക്ലാസിൽ പോകാതിരുന്നിട്ടും സ്കൂൾ അധികൃതർ അന്വേഷിക്കുന്നില്ലെന്ന് രക്ഷിതാവും പറഞ്ഞു. പ്രിൻസിപ്പലിനെതിരായ വിദ്യാർത്ഥിയുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ വിഷയത്തിൽ സ്കൂളിലെ പ്രിൻസിപ്പലോ അധികൃതരോ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam