വൈഗ കൊലക്കേസ്; സനുമോഹനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Apr 29, 2021, 4:34 PM IST
Highlights

തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി നീട്ടണമെന്ന ആവശ്യം കാക്കനാട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബൈ പൊലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചില്ല.

കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനുമോഹനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി നീട്ടണമെന്ന ആവശ്യം കാക്കനാട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബൈ പൊലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചില്ല.

അതേസമയം കഴിഞ്ഞ ദിവസം സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി കേരള പൊലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നു. സനുമോഹന്‍റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്ന് ഭാര്യ രമ്യ മൊഴി നൽകി. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാൽ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിനൽകാനാണ് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകുക. രമ്യയുടെ ആലപ്പുഴയിലെ വീട്ടിലും വൈഗക്ക് അവസാനമായി ഭക്ഷണം വാങ്ങി നൽകിയ അരൂരിലെ ഹോട്ടലിലെയും തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് ഇത്.

കൊക്കക്കോളയിൽ മദ്യം കലര്‍ത്തി നൽകിയതാണ് വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വൈഗയെ കൊല്ലാൻ സാമ്പത്തിക പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് നിഗമനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!