
തിരുവനന്തപുരം: കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. ശിശുദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെയായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ പരാമര്‍ശം. സംസ്ഥാനതല ശിശുദിനാചരണം പരിപാടിയാണ് നിശാഗന്ധിയിൽ സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജ് വേദിയിൽ ഇരിക്കവേ ആണ് വിജയലക്ഷ്മിയുടെ പരാമർശം.