കുട്ടനാടിന്‍റെ കാർഷിക പാരമ്പര്യമറിഞ്ഞ് വജ്രജയന്തി സംഘം; എൻസിസി കേഡറ്റുകൾക്ക് നവ്യാനുഭവമായി ഞാറ്റുവേലപാട്ട്

Published : Jun 17, 2022, 01:21 PM ISTUpdated : Jun 17, 2022, 02:52 PM IST
കുട്ടനാടിന്‍റെ കാർഷിക പാരമ്പര്യമറിഞ്ഞ് വജ്രജയന്തി സംഘം; എൻസിസി കേഡറ്റുകൾക്ക് നവ്യാനുഭവമായി ഞാറ്റുവേലപാട്ട്

Synopsis

കുട്ടനാടൻ മണ്ണിലേക്കുള്ള സ്വീകരണം തന്നെ കേഡറ്റുകൾക്ക് അവിസ്മരണീയമായി. കേട്ടറിഞ്ഞ കൊയ്തു പാട്ടുകൾ കുട്ടികളുടെ കൺമുന്നിൽ സ്ത്രീ തൊഴിലാളികൾ ഒന്നാന്നായി താളത്തിൽ പാടിക്കൊടുത്തു

ആലപ്പുഴ: കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടിന്‍റെ കാർഷിക പാരമ്പര്യം തൊട്ടറിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വജ്രജയന്തി സംഘം . കാർഷിക രീതികളെ പറ്റി കർഷകരിൽ നിന്ന് പഠിച്ചറിഞ്ഞ എൻ സി സി കേഡറ്റുകൾക്ക്  തൊഴിലാളികൾ പാടിയ ഞാറ്റുവേലപ്പാട്ടും വഞ്ചിപ്പാട്ടും എല്ലാം പുത്തൻ അനുഭവമായി.

കുട്ടനാടൻ മണ്ണിലേക്കുള്ള സ്വീകരണം തന്നെ കേഡറ്റുകൾക്ക് അവിസ്മരണീയമായി. കേട്ടറിഞ്ഞ കൊയ്തു പാട്ടുകൾ കുട്ടികളുടെ കൺമുന്നിൽ സ്ത്രീ തൊഴിലാളികൾ ഒന്നാന്നായി താളത്തിൽ പാടിക്കൊടുത്തു

പിന്നെ വിദഗ്ദർക്കും കർഷക്കൊപ്പവുമുള്ള  ചർച്ചകൾ. കുട്ടനാടിന്‍റെ ചരിത്രവും വർത്തമാനവും ഭാവിയും എല്ലാം ചർച്ചകളിൽ നിറഞ്ഞു. അന്തരാഷ്ട്ര കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ കെ ജി പത്മകുമാർ, കർഷകനും നടനുമായ കൃഷ്ണപ്രസാദ്, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല; ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവത്തിൽ ഡി എം ഒക്ക് റിപ്പോർട്ട് സമർപ്പിച്ചു
'ചിലർ ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുന്നു, വ്യാജ പ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും'; മുന്നറിയിപ്പുമായി സ്വരാജ്