സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി, സമരം തുടരുമെന്ന് പ്രഖ്യാപനം

Published : Oct 31, 2026, 09:14 PM IST
valarmathi

Synopsis

വളർമതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും വളർമതിയെ തിരിച്ചുകൊണ്ടുവരും വരെ കൂട്ടനിരാഹാരം തുടരുമെന്നും ഉദ്യോ​ഗാർഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് പരിശോധനകളിൽ വ്യക്തമായതിനെ തുടർന്നാണ് തിരിച്ചെത്തിയത്. വളർമതിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് എൽപിഎസ് ടി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. വളർമതിയുടെ ആശുപത്രിയിലെ സമയം പല കാരണങ്ങൾ പറഞ്ഞു ദീർഘിപ്പിക്കുന്നുവെന്നും വളർമതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും വളർമതിയെ തിരിച്ചുകൊണ്ടുവരും വരെ കൂട്ടനിരാഹാരം തുടരുമെന്നും ഉദ്യോ​ഗാർഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷമാണ് സമരപ്പന്തലിൽ എത്തിയത്. സമരം തുടരുമെന്നും വളർമതി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അ‌‌ടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ഗൗരവമുള്ള വിഷയമെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖർ
വയനാട് എസ്എഫ്ഐയിലെ തമ്മിലടി; വധഭീഷണി ഉണ്ടെന്ന് ജില്ലാ ജോ.സെക്രട്ടറി സായന്ത്, 'ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവും മർദ്ദിച്ചു'