വാളയാർ പെൺകുട്ടികളുടെ ആത്മഹത്യ: മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

By Web TeamFirst Published Oct 25, 2019, 12:28 PM IST
Highlights
  • പാലക്കാട് പൊക്സോ കോടതിയാണ് കേസിൽ പ്രതികളായിരുന്ന വി മധു, എം മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്
  • 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്

പാലക്കാട്: വാളയാർ അട്ടപ്പളം സ്വദേശികളായ സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്.

പാലക്കാട് പൊക്സോ കോടതിയാണ് കേസിൽ പ്രതികളായിരുന്ന വി മധു, എം മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്​. പെൺകുട്ടികൾ ​ലൈംഗിക പീഡനത്തിന്​ ഇരയായതായി പോസ്​റ്റ്​‌​മോർട്ടത്തിൽ വ്യക്തമായിരുന്നു. 

പെൺകുട്ടികളുടേത് ആത്മഹത്യയാണെന്ന് പറഞ്ഞാണ് ആദ്യം പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. എന്നാൽ ഇത് പിന്നീട് വിവാദമായി. ഇതോടെ ഡിവൈഎസ്‌പി സോജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം വീണ്ടും കേസന്വേഷണം ഏറ്റെടുത്തു. ഇതോടെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ച് പേർ കേസിൽ പ്രതികളായി.

കേസിൽ മൂന്നാം പ്രതിയെ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ കേസിൽ നാല് പ്രതികളും കുറ്റവിമുക്തരായി. പ്രായപൂർത്തിയാകാത്തയാളുടെ വിചാരണ ജുവനൈൽ കോടതിയിൽ നടന്നുവരികയാണ്. ഇതും അടുത്ത് തന്നെ പൂർത്തിയാകും. 

ഇതോടെയാണ് ഇവരുടെ ബന്ധുവും അയൽവാസിയും അടക്കം അഞ്ച് പേർ അറസ്റ്റിലായത്. പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ അന്വേഷണ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ്​ പൊലീസ്​ മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്.

click me!