വഞ്ചിയൂർ വെടിവെപ്പ്: പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവ് പിടിയിൽ

Published : Jan 21, 2025, 03:22 PM ISTUpdated : Jan 21, 2025, 03:25 PM IST
വഞ്ചിയൂർ വെടിവെപ്പ്: പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവ് പിടിയിൽ

Synopsis

തിരുവനന്തപുരം വഞ്ചിയൂരിലെ വെടിവെപ്പ് കേസിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവിനെ പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വഞ്ചിയൂർ വെടിവെയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെ കൊല്ലം കണ്ണനല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ ഭാര്യയെ വീട്ടിൽ കയറി എയർഗൺ കൊണ്ട് വെടിവെച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് വനിതാ ഡോക്ടർ പിടിയിലായത്.

കഴിഞ്ഞവർഷം ജൂലൈയിലാണ് ഈ വെടിവെപ്പ് നടന്നത്. കേസിൽ പിടിയിലായപ്പോഴാണ് സുജിത്തിനെതിരെ വനിതാ ഡോക്ടർ പീഡന പരാതി നൽകിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മുൻപ് പിആർഒ ആയിരുന്നു സുജിത്ത്. ഇതേ ആശുപത്രിയിൽ വനിതാ ഡോക്ടറും ഇതേ കാലത്ത് ജോലി ചെയ്തിരുന്നു. സുജിത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഡോക്ടറുടെ പരാതിയിലാണ് പൊലീസ് ഇപ്പോൾ യുവാവിനെ കസ്റ്റഡിയിലെടുത്തത്. സുജിത്ത് താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് ഭാര്യയെ ആക്രമിക്കാൻ കാരണമെന്നാണ് വെടിവെപ്പ് കേസിൽ വനിതാ ഡോക്ടർ പൊലീസിന് മൊഴി നൽകിയത്.

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ