വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്; ഡോ. ജെ ഷാഹിദയെ പ്രതിചേർക്കും, ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേർ

Published : Feb 22, 2026, 07:16 AM IST
usha joseph

Synopsis

ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആലപ്പുഴ: കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയ വണ്ടാനത്തെ ചികിത്സാപിഴവിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.

അതേസമയം, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴു സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്. നിലവിൽ ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഉഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടുംചൂടിനിടയിലും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്