
ആലപ്പുഴ: വന്ദേഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്‌സ്പ്രസ്സ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. നിലവില്‍ വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണെന്ന് കെസി വേണുഗോപാൽ കത്തിൽ വ്യക്തമാക്കി.
പിടിച്ചിടുന്നത് കാരണം എക്സ്സ്പ്രസ്സ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചേരുക. ഇത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ഓഫീസിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും നിലവില്‍ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
എറണാകുളം കായംകുളം എക്സ്സ്പ്രസ്സ്,ജനശതാബ്ദി,വേണാട്, ഏറനാട്,പാലരുവി, നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ്സ് ഉള്‍പ്പെടെയുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലായം തയ്യാറകണമെന്ന് റെയില്‍വെ മന്ത്രിക്ക് അയച്ച കത്തിൽ കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Read More :
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam