ബെംഗളൂരു മലയാളികൾക്ക് ആശ്വാസം, ഓണം ഹാപ്പിയാകും, കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി വന്ദേഭാരത് എക്സ്പ്രസ്

Published : Aug 15, 2026, 03:05 PM IST
Vande Bharath

Synopsis

ഓഗസ്റ്റ് 17 മുതൽ പുതിയ റേക്ക് സർവീസ് തുടങ്ങും​. നിലവിൽ 8 കോച്ചുകളുമായാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്

കൊച്ചി: ബെംഗളൂരു മലയാളികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടി. ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം. വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബെംഗളൂരു- എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകൾ ആണ് ഉണ്ടാവുക. ഓഗസ്റ്റ് 17 മുതൽ പുതിയ റേക്ക് സർവീസ് തുടങ്ങും​. നിലവിൽ 8 കോച്ചുകളുമായാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. എക്സിക്യുട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണ റെയിൽവേ ഓണം പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു . ഓഗസ്റ്റ് 20 വ്യാഴാഴ്ച എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽനിന്ന് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. ഓഗസ്റ്റ് 20ന് വൈകുന്നേരം 10:30ന് ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12:50ന് കണ്ണൂരിൽ എത്തിച്ചേരും. അതേ ദിവസം വൈകിട്ട് 4:10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറുമണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ചേരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെക്കണം'; കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രമേയം
‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’; സ്വാതന്ത്ര്യദിനത്തിൽ ലുങ്കി ഉടുത്തെത്തി വി ടി ബൽറാം എംഎൽഎ