കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം; വിദ്യാർത്ഥികളും പൊലീസ് തമ്മിൽ ഉന്തും തള്ളും

Published : Oct 06, 2026, 10:21 AM ISTUpdated : Oct 06, 2026, 01:16 PM IST
student protest

Synopsis

വന്ദേമാതരം സെമിനാറിനെതിരെയാണ് വിവിധ വിദ്യാർത്ഥി സംഘടകൾ പ്രതിഷേധിക്കുന്നത്. പൊലീസും വിദ്യാർത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചു.

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം ശക്തം. സംഘപരിവാർ ബന്ധമുള്ളവരെ പ്രഭാഷകരായി പങ്കെടുപ്പിക്കുന്നതിന് എതിരെയാണ് വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചത്. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചു. തടയുമെന്ന പ്രഖ്യാപനതിനിടെ പ്രജ്ജാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ സെമിനാറിനെത്തി. പ്രതിഷേധത്തിനിടെ നിരവധി തവണ വിദ്യാർത്ഥികളും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

വന്ദേമാതരം 150ആം വാർഷികത്തോടനുബന്ധിച്ചാണ് പെരിയ കേന്ദ്ര സർവകലാശാലയിൽ ഇന്നും നാളെയും ദേശീയ സെമിനാർ സംഘടിപ്പിച്ചത്. ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായ പ്രജ്ഞാ പ്രവാഹിൻ്റെ ദേശീയ കൺവീനർ ജെ നന്ദകുമാറായിരുന്നു ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകൻ. പരിപാടിയിൽ ആർഎസ്എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തിയെന്നും കാവിവൽക്കരണ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ആരോപിച്ച് എസ്എഫ്ഐ, എംഎസ്എഫ്, എൻഎസ്‍യുഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളാണ് രംഗത്തെത്തിയത്. സെമിനാർ നടക്കുന്ന ലൈബ്രറി ഹാളിന്റെ എല്ലാ കവാടങ്ങളും വിദ്യാർത്ഥികൾ ഉപരോധിച്ചു. പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

പ്രതിഷേധത്തിനിടെ ജെ നന്ദകുമാർ അടക്കമുള്ളവർ സെമിനാർ ഹാളിലെത്തി. ദേശീയ സെമിനാറിന്റെ പേരിൽ കാവിവത്കരണത്തിനുള്ള നീക്കമാണ് നടത്തുന്നതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. അതിനിടെ, വന്ദേമാതരത്തിന്റെ മുഴുവൻ ആലാപനത്തോട് കൂടി സെമിനാർ നടന്നു. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളെയും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെയും അകത്തേക്ക് കടത്തി വിടാതെ തടഞ്ഞെന്ന് പരാതി ഉയര്‍ന്നു. പൊലീസ് മർദ്ദനത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റെന്നും പരാതി. പ്രതിഷേധ വിവരം അറിഞ്ഞ് പുറത്തുനിന്ന് എത്തിയ എസ്എഫ്ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വല്ലാർപാടം ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിക്കാൻ തീരുമാനം, തിങ്കളാഴ്ച മുതൽ ചരക്കുനീക്കം പുനരാരംഭിക്കും
ഫെയർനെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പൊലീസ്; ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കും