
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിന്ന ഓണം വാരാഘോഷം കൊടിയിറങ്ങുന്ന വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കുമെന്ന് സർക്കാർ. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോടോകോൾ അനുസരിക്കാതെ പറ്റില്ലെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ പൊതു നിലപാടെങ്കിലും ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന സർക്കാർ പരിപാടിയായതിനാൽ ആലാപിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ഒഴിവാക്കിയിരുന്നു. എന്നാൽ പാർലമെന്‍റ് പാസാക്കിയ നിയമം അടിസ്ഥാനമാക്കി ഉപരാഷ്ട്രപതി പങ്കെടുക്കുമ്പോൾ ആലപിക്കാതിരിക്കാനാകില്ലെന്നാണ് ഓണം ഘോഷയാത്രയിൽ സർക്കാർ വ്യക്തമാക്കുന്നത്.
അതേസമയം 5 മണിക്കാണ് ഓണം വാരാഘോഷത്തിന്‍റെ ഔദ്യോഗിക പരിപാടികൾ തുടങ്ങുന്നത്. തലസ്ഥാന നഗരിയിൽ നടക്കുന്ന വർണാഭമായ ഘോഷയാത്രയാണ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യുക. ഘോഷയാത്രയിൽ പ്രശസ്ത സിനിമ താരം ആസിഫ് അലിയടക്കമുള്ളവർ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam