വണ്ടിപ്പെരിയാർ കേസിൽ 'പുനരന്വേഷണം വേണം': ഹൈക്കോടതിയെ സമീപിച്ച് പെൺകുട്ടിയുടെ അമ്മ

Published : Feb 08, 2024, 05:38 PM ISTUpdated : Feb 08, 2024, 05:39 PM IST
വണ്ടിപ്പെരിയാർ കേസിൽ 'പുനരന്വേഷണം വേണം':  ഹൈക്കോടതിയെ സമീപിച്ച് പെൺകുട്ടിയുടെ അമ്മ

Synopsis

സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷം മാത്രമാണ് തെളിവുകൾ ശേഖരിച്ചത്. ഇത്  കോടതിയിൽ ഹാജരാക്കിയത് ഏഴു ദിവസങ്ങൾക്ക് ശേഷമാണ്. 

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ. ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസിൽ കുറ്റവാളികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നും തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടതെന്നും റിട്ട് ഹർ‍ജിയിൽ അമ്മ ആരോപിക്കുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷം മാത്രമാണ് തെളിവുകൾ ശേഖരിച്ചത്. ഇത്  കോടതിയിൽ ഹാജരാക്കിയത് ഏഴു ദിവസങ്ങൾക്ക് ശേഷമാണ്.  ഡിഎൻഎ പരിശോധന  നടത്തുന്നതിന് സാധിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. കുട്ടിയുടെ പിതാവും സർക്കാരും ഫയൽ ചെയ്ത  അപ്പീലും ഗവൺമെൻറ് ഫയൽ ചെയ്ത ക്രിമിനലപ്പീലും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കവെയാണ് പുതിയ റിട്ട് ഹർജി. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്