ഡോ ആൻ്റണി വാവുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയമിച്ചു

Published : May 11, 2024, 04:15 PM IST
ഡോ ആൻ്റണി വാവുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയമിച്ചു

Synopsis

അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ  ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപനം നടത്തി  

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഡോ. ആൻ്റണി വാവുങ്കലിനെ നിയമിച്ചു. അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ  ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപനം നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുൻ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി, മോൺസിഞ്ഞോർമാർ, വൈദികർ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തു. മെത്രാഭിഷേകം  ജൂൺ 30 ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ വച്ച് നടക്കും. എറണാകുളം സ്വദേശിയായ ഡോ. ആൻ്റണി വാവുങ്കൽ 1994 ലാണ് കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്.നിലവിൽ വല്ലാർപാടം ബസിലിക്ക റെക്ടറായി സേവനം ചെയ്തു വരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം