ഒറ്റപ്പെട്ട് പോയ കേരളത്തിലെ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍; വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് 25ന്

Published : Nov 24, 2023, 01:31 AM IST
ഒറ്റപ്പെട്ട് പോയ കേരളത്തിലെ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍; വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് 25ന്

Synopsis

വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും.

കാസര്‍കോട്: കേരളത്തിലെ ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നവംബര്‍ 25ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി, വ്യവസായി ഏകോപന സമിതി ഹാളില്‍ നടക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും.

വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കാസര്‍ഗോഡ് ജില്ലാ ജാഗ്രതാ സമിതി മെമ്പര്‍ എം. സുമതി, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. സലീഖ, സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് ട്രാന്‍സ് മെമ്പര്‍ സാജിദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി.വി. ശോഭന, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും.

പുതിയ തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകള്‍ ധാരാളമായി കടന്നു വരുന്നുണ്ട്. വിവിധവും  സങ്കീര്‍ണവുമായ പ്രശ്‌നങ്ങളാണ് അവര്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ ഓരോ മേഖലകളിലുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു നേരിട്ടു മനസിലാക്കുന്നതിന് 11 പബ്ലിക് ഹിയറിംഗുകളാണ് നടത്തുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.

വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനോടൊപ്പം നിയമാവബോധം നല്‍കുകയും ഹിയറിംഗില്‍ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയും ചെയ്യുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

എത്തിയത് മലദ്വാരത്തിനടുത്ത് വേദനയായി; കൃത്രിമ സഞ്ചി ഇല്ലാതെ ഇനി ജീവിക്കാനാകില്ല, ആശുപത്രിയുടെ വീഴ്ച; വമ്പൻ പിഴ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ
'ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക് അസ്വസ്ഥത ഉണ്ടായേക്കാം': എം എ ബേബിയെ പരിഹസിക്കുന്നവർക്ക് ശിവൻകുട്ടിയുടെ മറുപടി