
തിരുവനന്തപുരം: വർക്കലയിൽ വിദേശവനിതകളെ ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. ഇടവ സ്വദേശി മഹേഷിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
വർക്കല ബീച്ചിലാണ് വിദേശവനിതകൾക്ക് നേരെ ലൈംഗിക അതിക്രമം നടന്നത് . യുകെ ,ഫ്രാൻസ് സ്വദേശികളായ വനിതകളെ മദ്യപസംഘം കടന്നാക്രമിച്ച് നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. യുവതികളുടെ പരാതിയിൽ വർക്കല പൊലീസാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ പാപനാശം ബീച്ചിൽ നടക്കാനിറങ്ങിയ യുകെ, ഫ്രാൻസ് സ്വദേശികളായ വനിതകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. മദ്യലഹരിയിലെത്തിയ സംഘം യുവതികളെ കടന്നാക്രമിക്കുകയായിരുന്നു. നഗ്നതാ പ്രദർശനം നടത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇവർ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ നാല് മാസമായി യുവതികൾ വർക്കലയിലെ ഹോംസ്റ്റേയിൽ താമസിച്ചുവരികയാണ്. ഇവരുടെ സുഹൃത്തായ മുബൈ സ്വദേശിനിക്കും സമാന അനുഭവമുണ്ടായതായി യുവതികൾ പറയുന്നു. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് മേഖലയിലുണ്ടായ അതിക്രമത്തെ ഗൗരവമായാണ് കാണുന്നതെന്നും വർക്കല പൊലീസ് പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam