വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ സഞ്ചാരികളോ കുറ്റക്കാർ? 'ഞങ്ങളൊന്നും അറിഞ്ഞില്ല',കരാർ കമ്പനിയുടെ മറുപടി

Published : Mar 11, 2024, 09:25 AM ISTUpdated : Mar 11, 2024, 09:47 AM IST
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ സഞ്ചാരികളോ കുറ്റക്കാർ? 'ഞങ്ങളൊന്നും അറിഞ്ഞില്ല',കരാർ കമ്പനിയുടെ മറുപടി

Synopsis

അപ്രതീക്ഷിതമായുണ്ടായ തിരയിൽ ആളുകൾ ഒരുവശത്ത് തിങ്ങികൂടിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം

തിരുവനന്തപുരം: വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽ കൈയ്യൊഴിഞ്ഞ് കരാർ കമ്പനിയും. അപകടമുണ്ടായ ശനിയാഴ്ച ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നാണ് ആൻഡമാൻ കമ്പനിയായ ജോയ് വാട്ടർ സ്പോർട്സിന്‍റെ വാദം. അപ്രതീക്ഷിതമായുണ്ടായ തിരയിൽ ആളുകൾ ഒരുവശത്ത് തിങ്ങികൂടിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം. സർക്കാർ ഏജൻസികൾ കമ്പനിയെ പഴിക്കുമ്പോഴാണ് കമ്പനിയുടെയും ഒഴിഞ്ഞുമാറൽ. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിന്ന ശനിയാഴ്ചയാണ് വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിൽ അപകടമുണ്ടായത്.

ശക്തമായ തിരയിൽപ്പെട്ട്, പാലത്തിന്‍റെ കൈവരി തകർന്നായിരുന്നു അപകടം. പക്ഷെ അന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് കമ്പനിയുടെ വാദം. സാധാരണ കോസ്റ്റൽ പൊലീസോ, ഗാർഡുകളോ മുന്നറിയിപ്പ് തരുന്നത് അനുസരിച്ച് പാലത്തിൽ സഞ്ചാരികളെ കയറ്റുന്നത് നിർത്തിവയ്ക്കാറുണ്ടെന്നും കമ്പനിയുടെ ടെക്ക്നിക്കൽ ഹെഡായ ആര്‍ രാജേന്ദ്രൻ പറയുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ജോയ് വാട്ടർ സ്പോർട്സ് കേരളത്തിൽ ആദ്യമായി നിർമിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് വർക്കലയിലേത്. ആൻഡമാനിലടക്കം ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ നിർമിച്ച് പരിചയമുണ്ടെന്നാണ് കമ്പനിയുടെ വാദം.

എല്ലാ സുരക്ഷ മാനദ്ണ്ഡങ്ങളും പാലിച്ചാണ് നിർമാണമെന്ന് ശക്തമായ തിരയെ പാലത്തിന് പ്രതിരോധിക്കാനായില്ല. അഡ്വഞ്ചർ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ ചുമതല ടൂറിസം പ്രമൊഷൻ കൗൺസിലിനും അഡ്വഞ്ചർ ടൂറിസം പ്രമൊഷൻ സൊസൈറ്റിക്കുമാണ്. അനുമതികൾ തേടിയത് ഡിടിപിസിയാണെന്നാണ് കരാർ കമ്പനി വിശദീകരിക്കുന്നത്. ഡിടിപിസിയും, അഡ്വ‌ഞ്ചർ ടൂറിസം സൊസൈറ്റിയും കരാർ കമ്പനിയും അപകടമുണ്ടാപ്പോൾ കൈലർത്തുകയാണ്. അധികൃതര്‍ പരമ്പരം കയ്യൊഴിയുമ്പോഴും അപകടം ഒരു വലിയ ദുരന്തമായി മാറാതിരുന്നത് മാത്രമാണ് ആശ്വാസം.

മൊഴി മാറ്റി പറഞ്ഞ് പ്രതി, പൊലീസിന് വെല്ലുവിളി; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്