
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററെ ആക്രമിക്കാൻ ശ്രമം എന്ന് പരാതി. വിനോദസഞ്ചാരികളായ വിദേശ വനിതകളുമായി എത്തിയ ടൂർ ഓപ്പറേറ്ററുടെ വാഹനത്തെ പ്രദേശത്തെ ടാക്സി ഡ്രൈവർമാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്വകാര്യ ടൂർ ഓപ്പറേറ്റിങ് സ്ഥാപനത്തിന്‍റെ ഉടമ സെൻ സുരേഷ് ആണ് വർക്കല ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഹോം സ്റ്റേയിൽ നിന്ന് വിദേശ വനിതകളെ പിക്ക് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം.
ടൂർ ഓപ്പറേറ്റർ എത്തിയ വാഹനത്തിൽ ടൂറിസ്റ്റുകളെ കൊണ്ടു പോകാൻ അനുമതിയില്ല എന്ന് പറഞ്ഞായിരുന്നു ആക്രമണശ്രമം. വിനോദസഞ്ചാരികൾ ഉൾപ്പെടുന്ന സംഘത്തെ ടാക്സി ഡ്രൈവർമാർ അപകടപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam