ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്ത റോയൽ എൻഫീൽഡ് ബൈക്കിന്റെ സീറ്റ് കത്തി; കനത്ത ചൂടിൽ കത്തിയതെന്നാണ് സംശയം

Published : Apr 24, 2026, 03:50 PM IST
bike seat burnt

Synopsis

ബൈക്ക് പൂർണമായും കത്തിയിട്ടില്ല. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു.

എറണാകുളം: പഴങ്ങനാട് ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. റോയൽ എൻഫീൽഡ് ബൈക്കിന്റെ സീറ്റാണ് കത്തി നശിച്ചത്. കനത്ത ചൂടിൽ കത്തിയതെന്നാണ് സംശയം. ബൈക്ക് പൂർണമായും കത്തിയിട്ടില്ല. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. 2024 ന് ശേഷം ആദ്യമായി കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നും പാലക്കാടും കൊല്ലത്തും കഠിനമായ ചൂട് അനുഭവപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഈ മാസം 26 ന് ശേഷം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും മെയ് മാസവും ചൂട് കഠിനമായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ', പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ
കടുത്ത പനി, ഛര്‍ദ്ദി, കഴുത്ത് വേദന, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ; ഉയർന്ന മരണനിരക്കുള്ള അമീബിക് മസ്‌തിഷ്‍‌ക ജ്വരം വേനൽക്കാലത്ത് വർധിക്കാൻ സാധ്യത