
തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനെ ബാറിൽ കൊണ്ടുപോയി മദ്യം കുടിപ്പിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമായ ആക്രമണം. കഴുത്തിന് സാരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ആശുപത്രിയിലാണ്. വർക്കല റാത്തിക്കൽ സ്വദേശി റിയാദ്, താഴെ വെട്ടൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
വർക്കല റാത്തിക്കൽ സ്വദേശി സാബിനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ബന്ധു ഷാജഹാന്റെ സുഹൃത്തുക്കളാണ് സാബിനെ മർദ്ദിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു ആക്രമണം. ഷാജഹാനെ ബാറിൽ കൊണ്ടുപോയി മദ്യം വാങ്ങി നൽകിയത് സാബിൻ ചോദ്യം ചെയ്തതായിരുന്നു ആക്രമിക്കാനുള്ള പ്രകോപനം.
ആക്രമണത്തിന് ഇടയിൽ പ്രതികളിലൊരാളായ റിയാദ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാബിന്റെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. സാബിൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കഴുത്തിന് മാരകമായ മുറിവേറ്റു. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻഷുറൻസ് ഏജന്റിനെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന് പരാതി
ഇന്‍ഷൂറന്‍സ് ഏജന്‍റായ നാല്‍പ്പതുവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായി കേസ്. ഹരിയാനയിലെ ബോണ്ട്സിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്.
ഇന്‍ഷൂറന്‍സ് ഏജന്‍റായ സ്ത്രീയെ അവരുടെ പഴയൊരു പോളിസി ഉടമ ബന്ധപ്പെടുകയും പരിചയത്തിലുള്ള ഒരു ഹെഡ്മാസ്റ്റര്‍ക്ക് 30 ലക്ഷത്തിന്‍റെ പോളിസി എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ച് പോളിസി കാര്യങ്ങള്‍ സംസാരിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീയെ വിളിച്ചുവരുത്തിയാളും അയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍ എന്നാണ് പൊലീസ് പറയുന്നത്. വികാസ് ജന്‍ഗു എന്നയാളാണ് പ്രധാന പ്രതി, ജിതേന്ദ്ര ചൌദരി, നിതിന്‍ എന്നിവരാണ് പ്രതികള്‍ എന്നാണ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചിലിലാണ്. ഇവര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.
'വികാസാണ് എന്നെ ഹോട്ടലിലേക്ക് അയാളുടെ പരിചയത്തിലെ ഒരു ഹെഡ് മാസ്റ്റര്‍ക്ക് പോളിസി എടുക്കണം എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. അവിടെ അയാളും രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവര്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഇത് പുറത്ത് പറഞ്ഞാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'- ഇന്‍ഷൂറന്‍സ് ഏജന്‍റ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഐപിസി 376 ഡി ( കൂട്ട ബലാത്സംഗം), ഐപിസി 506 ( ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ചുമത്തിയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam