
കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന തർക്കത്തില്‍ സഭയുടെ തീരുമാനങ്ങൾ പാലിക്കാത്ത വൈദികർക്കെതിരെ നടപടിയാകാമെന്ന് വത്തിക്കാൻ. വൈദികരെ പുറത്താക്കുന്നതടക്കമുള്ള നടപടികളുമായി ആവശ്യമെങ്കിൽ മുന്നോട്ടുപോകാമെന്ന് വത്തിക്കാൻ അറിയിച്ചു. അപ്പസ്തോലിക് ന്യൂൺയോയാണ് വത്തിക്കാൻ നിലപാട് അറിയിച്ചിരിക്കുന്നത്. സിറോ മലബാർ സഭാ അധ്യക്ഷനാണ് കത്ത് നൽകിയിരിക്കുന്നത്. അതേസമയം, കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നൽകിയ ഹർജി വത്തിക്കാൻ തള്ളി.
എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലായിരുന്നു തർക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam