വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

By Web TeamFirst Published Oct 10, 2020, 12:10 PM IST
Highlights

ഒരു വെർജീനിയൻ വെയിൽ കാലം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞി രാമൻ നിർമിക്കുന്ന വെങ്കല ശില്പവുമാണ് അവാർഡ്.


തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന്  പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രൻ അർഹനായി. 'ഒരു വെർജീനിയൻ വെയിൽ കാലം' എന്ന കൃതിക്കാണ് പുരസ്കാരം. 

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞി രാമൻ നിർമിക്കുന്ന വെങ്കല ശില്പവുമാണ് പുരസ്കാരം. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഡോ കെ പി മോഹനൻ, ഡോ എൻ മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ​ഗോപകുമാർ എന്നിവരായിരുന്നു പുരസ്കാര നിർണ്ണയ കമ്മിറ്റി അം​ഗങ്ങൾ. 

വയലാർ പുരസ്‌കാരം കിട്ടിയതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഏഴാച്ചേരി രാമചന്ദ്രൻ പ്രതികരിച്ചു. പുരസ്കാരം ലഭിക്കാൻ 
വൈകി പോയെന്ന് തോന്നുന്നില്ല. മകളും കുട്ടികളും വെർജീനീയയിലാണ്. അവിടെ താമസിപ്പിച്ചപ്പോഴാണ്, പെരുന്നാൾ ചടങ്ങിൽ ലെബനാൻകാരായ  ലീൽ ജിബ്രാനും സോളമനും കണ്ടുമുട്ടിയാൽ എങ്ങനെ ഉണ്ടാവും എന്ന ചിന്തയുണ്ടായതും  ഈ കൃതി രചിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു. 

click me!