K Rail : തരൂർ പാർട്ടി ലൈനിൽ തന്നെ, പദ്ധതി അബദ്ധ പഞ്ചാംഗമെന്നും സതീശൻ; പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് സുരേന്ദ്രൻ

Web Desk   | Asianet News
Published : Feb 02, 2022, 04:56 PM IST
K Rail : തരൂർ പാർട്ടി ലൈനിൽ തന്നെ, പദ്ധതി അബദ്ധ പഞ്ചാംഗമെന്നും സതീശൻ; പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് സുരേന്ദ്രൻ

Synopsis

കേന്ദ്ര സർക്കാർ അംഗീകാരം ഇല്ലെന്ന പശ്ചാത്തലത്തിൽ സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. ഒരു വിവരവും ഇല്ലാത്ത പദ്ധതി രേഖയാണ് കെ റെയിലിന് വേണ്ടി സമർപ്പിച്ചത്. അബദ്ധ പഞ്ചാംഗം ആണ് പദ്ധതി. 

ദില്ലി: കെ റെയിൽ ( K Rail) വിഷയത്തിൽ ശശി തരൂർ (Sashi Tharoor) പാർട്ടി ലൈനിൽ തന്നെയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheean). വ്യത്യസ്തമായ അഭിപ്രായം പറയുന്നത് തെറ്റല്ല. ശശി തരൂരിനോട് കോൺഗ്രസ് വിശദീകരണം ചോദിച്ചിട്ടില്ല. അദ്ദേഹം വിഷയം പഠിച്ചിരുന്നില്ല.  ശശി തരൂരിനെ കാര്യങ്ങൾ ബോധിപ്പിച്ചു എന്നും വി ഡി സതീശൻ പറഞ്ഞു.

കേന്ദ്ര സർക്കാർ അംഗീകാരം ഇല്ലെന്ന പശ്ചാത്തലത്തിൽ സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. ഒരു വിവരവും ഇല്ലാത്ത പദ്ധതി രേഖയാണ് കെ റെയിലിന് വേണ്ടി സമർപ്പിച്ചത്. അബദ്ധ പഞ്ചാംഗം ആണ് പദ്ധതി. 

ഡിപിആർ (DPR) തട്ടിപ്പാണ്. സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക പഠനം നടത്താതെ ഉള്ള പദ്ധതിയാണ്. ഡിപിആർ എന്ന വാക്ക് മാത്രമേ ഉള്ളു, വേറെ ഒന്നും ഇല്ല. സ്ഥലം ഏറ്റെടുക്കാവുന്ന അവസ്‌ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനം തട്ടിപ്പാണ്. 

പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ശരിയായി. ലോൺ കിട്ടാൻ വേണ്ടി ആണ് സർക്കാരിന്റെ ശ്രമം. തത്വത്തിൽ അംഗീകാരം കിട്ടിയെന്ന വാദം തെറ്റാണ്. ഭാവിയിൽ അനുമതി കിട്ടുമെന്ന ഒരു ഉറപ്പും ഇല്ല. എത്രത്തോളം വിഭവങ്ങൾ വേണ്ടി വരുമെന്ന വിവരം പോലും ഇല്ല.ഡിപിആറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ എല്ലാം തെറ്റാണ് എന്നും വി ഡി സതീശൻ പറഞ്ഞു. 

വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചതോടെ സിൽവർ ലൈൻ പദ്ധതിക്ക് പ്രസക്തിയില്ലാതായി : കെ സുരേന്ദ്രൻ

കെ റെയിലിന് അനുമതി നൽകേണ്ട എന്ന കേന്ദ്രതീരുമാനം ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുന്നതാണെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) പറഞ്ഞു. അഴിമതി ലക്ഷ്യമാക്കിയുള്ള പദ്ധതി നടപ്പാക്കരുത് എന്നാണ് ബിജെപി നിലപാട്. എല്ലാ നടപടിയും കേരള സർക്കാർ അവസാനിപ്പിക്കണം. ഡിപിആറിൽ പലതും മറച്ചുവെച്ചു. ഒരു കാരണവശാലും കെ റെയിൽ യാഥാർത്ഥ്യമാകില്ല. കേന്ദ്രം വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചതോടെ സിൽവർ ലൈൻ പദ്ധതിക്ക് പ്രസക്തിയില്ലാതായി എന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്