'ഇപി പറയുന്നു ബിജെപി പല സ്ഥലത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന്,അതിനർത്ഥം എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നല്ലേ'

Published : Mar 10, 2024, 11:48 AM IST
'ഇപി പറയുന്നു ബിജെപി പല സ്ഥലത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന്,അതിനർത്ഥം എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നല്ലേ'

Synopsis

 ഇടതു മുന്നണി കണ്‍വീനറുടെ പ്രസ്താവന ബിജെപി യെ സഹായിക്കാനെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

എറണാകുളം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരുപാട് സ്ഥലത്ത് രണ്ടാം സ്ഥാനത്ത് വരുമെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ഇപി പറഞ്ഞതിന്‍റെ  അർത്ഥം അദ്ദേഹം കൺവീനർ ആയ എഡിഎഫ്  മൂന്നാം സ്ഥാനത്ത് വരുമെന്നല്ലേയെന്ന് സതീശന്‍ ചോദിച്ചു..ജയരാജൻ ബിജെപി യെ സഹായിക്കുകയാണ്.പദ്മഡ ബിജെപിയിലേക്ക് പോയതിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.വിശ്വനാഥ മേനോൻ ബിജെപിയിലേക്ക് പോയി.കണ്ണന്താനം ബിജെപിയിലേക്ക് പോയി..അന്ന് പിണറായി ആയിരുന്നു പാർട്ടി സെക്രട്ടറി.ബിജെപിയിൽ പോയ അൽഫോൺസ് കണ്ണന്താനത്തിനു വിരുന്ന് കൊടുത്ത ആളാണ്‌ പിണറായി.1977 ൽ ആര‍്എസ്എസ് പിന്തുണയോടെ ജയിച്ച ആളാണ്‌ .എന്നിട്ടാണ് വർത്താനം പറയുന്നെന്നും സതീശന്‍ പരിഹസിച്ചു

സംസ്ഥാന സർക്കാരിന്  കേന്ദ്രം അനുവദിച്ച 13000 കോടി കിട്ടുമ്പോൾ ആ പണം സാമൂഹ്യ സുരക്ഷ പെൻഷൻ കൊടുക്കാൻ ഉപയോഗിക്കണം.മരുന്നു വാങ്ങിക്കാൻ പണമില്ലാതെ വലിയൊരു വിഭാഗം കഷ്ടപ്പെടുന്നു.സർക്കാർ പുറത്ത് പറയുന്നതും സുപ്രീം കോടതിയിൽ പറയുന്നതും രണ്ടാണ്.സുപ്രീം കോടതിയിൽ പറയുന്നു ഇഷ്ടം പോലെ കടം എടുക്കാൻ അനുവദിക്കണം.പുറത്ത് പറയുന്നത് കേന്ദ്രം 57600 കോടി രൂപ തരാനുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്