'കേരളീയം ധൂര്‍ത്ത്'; സര്‍ക്കാര്‍ മനസാക്ഷിയില്ലാതെ കോടികള്‍ ചെലവിടുന്നുവെന്ന് വി ഡി സതീശൻ

Published : Nov 01, 2023, 02:41 PM ISTUpdated : Nov 01, 2023, 03:05 PM IST
'കേരളീയം ധൂര്‍ത്ത്'; സര്‍ക്കാര്‍ മനസാക്ഷിയില്ലാതെ കോടികള്‍ ചെലവിടുന്നുവെന്ന് വി ഡി സതീശൻ

Synopsis

സർക്കാർ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെൻഷനുകളും മുടങ്ങി. സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. 

കൊച്ചി: സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടി ധൂർത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മനസാക്ഷി ഇല്ലാതെ സര്‍ക്കാര്‍  കോടികൾ ചെലവിടുന്നുവെന്നും വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സർക്കാർ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെൻഷനുകളും മുടങ്ങി. സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. 

സപ്ലൈക്കോയിലെ ഇ-ടെൻഡറിൽ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് നല്‍കാനുള്ളത്. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും വി ഡി സതീശൻ പറയുന്നു. സർക്കാർ കൊള്ളക്കാരെ രക്ഷിക്കുകയാണെന്നും  പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.  

Also Read: 'കേരളീയം 2023' ന് തിരി തെളിഞ്ഞു; താരപ്പകിട്ടാർന്ന ഉദ്ഘാടന ചടങ്ങ്,കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്ത്രി

PREV
Read more Articles on
click me!

Recommended Stories

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ