
തിരുവനന്തപുരം: മാധ്യമങ്ങള്‍കകെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു.അന്‍വറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്.മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎല്‍എ നേതൃത്വം നൽകുന്നു.പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏകസിവില്‍കോഡില്‍ സിപിഎമ്മുമായി ചേർന്നു ഒരു പരിപാടിയും ഇല്ല.സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്.യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്തും. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും പരിപാടിയിലേക്ക് ക്ഷണിക്കില്ല.സിപിഎമ്മിനെ വിളിക്കാതെ മറ്റുള്ളവരെ വിളിക്കുന്നതിലേ അനൗചിത്യം കൊണ്ടാണിത്. സമസ്ത മുജാഹിദ് വിഭാഗങ്ങൾ സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ ആശങ്ക ഇല്ല.മത സംഘടനകളോട് പോകേണ്ട എന്ന് പറയാൻ ഞങ്ങൾ ആളല്ല.ശരി അത്തിലും.ഏക സിവിൽ കോഡിലും മുൻ നിലപാട് തിരുത്തിയോ എന്ന് സിപിഎം വ്യക്തമാക്കണം.ഏക സിവിൽ കോഡ് വേണ്ട എന്ന് തന്നെയാണ് കോൺഗ്രസ് നിലപാട്.സിപിഎം സെമനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam