രാജ്ഭവനിലെ പരിപാടിയില്‍ ആർഎസ്എസ് നേതാവ് ഗുരുമൂർത്തി വന്നത് അനുചിതം, ശക്തിയായി പ്രതിഷേധിക്കുന്നു: വി ഡി സതീശന്‍

Published : May 22, 2025, 12:25 PM ISTUpdated : May 22, 2025, 01:38 PM IST
രാജ്ഭവനിലെ പരിപാടിയില്‍ ആർഎസ്എസ് നേതാവ് ഗുരുമൂർത്തി വന്നത് അനുചിതം, ശക്തിയായി പ്രതിഷേധിക്കുന്നു: വി ഡി സതീശന്‍

Synopsis

ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം;

തിരുവനന്തപുരം:

ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ രാജ്ഭവന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍.എസ്.എസ് നേതാവായ ഗുരുമൂത്തിയെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.. മുന്‍ കേന്ദ്ര സര്‍ക്കാരുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയത്. ഇത്തരം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കുള്ള വേദിയല്ല രാജ്ഭവന്‍. രാജ്ഭവന്‍ ഗവര്‍ണറുടെ ആസ്ഥാനമാണ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി നടത്തുന്നതില്‍ പ്രതിപക്ഷത്തിന്  ഒരു വിരോധവുമില്ല. മിലിട്ടറി എക്‌സ്പര്‍ട്ടുകളെയോ വിദേശകാര്യ വിദഗ്ധന്‍മാരെയോ കൊണ്ടുവന്നാണ് പ്രഭാഷണം നടത്തേണ്ടത്. 

രാജ്ഭവനില്‍ ഔദ്യോഗികമായി ഒരു ആര്‍.എസ്.എസ് നേതാവിനെ കൊണ്ടു വന്ന് പ്രസംഗിപ്പിക്കുകയും മുന്‍ സര്‍ക്കാരുകള്‍ക്കെതിരായി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് ദൗര്‍ഭാഗ്യകരവും അനൗചിത്യവുമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണം. രാജ്ഭവനില്‍ രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചതില്‍ പ്രതിപക്ഷം അതിശക്തിയായി പ്രതിഷേധിക്കുന്നു. സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം