
കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ പാലയാട് ക്യാമ്പസിൽ എസ്എഫ്ഐക്കാരുടെ മർദ്ദനത്തിന് ഇരയായി എന്ന് പരാതിപ്പെട്ട അലൻ ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഎപിഎ കേസിൽ അലന് കിട്ടിയ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സതീശൻ ആരോപിച്ചു. ഗുണ്ടായിസത്തിന് എതിരു നിന്ന അലനെ റാഗിങ് കേസിൽ അകത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ബോധമുള്ള മനുഷ്യർ ശബ്ദിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ കുറിപ്പിലേക്ക്...
Allan Shuaibനോട് അരിശം തീർക്കുകയാണ്...
ചായകുടിക്കാൻ പോയപ്പോഴല്ല വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് എന്ന് ഒരു വഷളൻ ചിരിയുടെ അകമ്പടിയോടെ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് ആരും മറന്നു കാണില്ല, മുഖ്യമന്ത്രി പറഞ്ഞ ആ തെളിവൊന്നും ബോധ്യപ്പെടാതെ കോടതി അലന് ജാമ്യം നൽകിയത് മുതൽ രായാവിന്റെ അതൃപ്തി അലന് മേലുണ്ട്, ഇന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പാലയാട് ക്യാംപസിൽ എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരുനിന്ന അലനെ റാഗിങ് കേസിൽ അകത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ട്, അതായത് ആ പേരും പറഞ്ഞു യുഎപിഎ കേസിൽ അലന് കിട്ടിയ ജാമ്യം റദ്ധാക്കി വീണ്ടും ജയിലിലാക്കാൻ രായാവ് ശ്രമിക്കുന്നുണ്ട്.
ജനാധിപത്യ ബോധമുള്ള മനുഷ്യർ ശബ്ദിക്കണം, പ്രതിപക്ഷ നേതാവ് വിഷയത്തിൽ ഇടപെടണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam