മേയറുടെ കത്ത്; 'കേസ് മുഖ്യമന്ത്രി അട്ടിമറിക്കുന്നു, ഫോണിൽ മൊഴി എടുത്തത് കേട്ട് കേൾവിയില്ലാത്ത നടപടി'

By Web TeamFirst Published Nov 18, 2022, 11:15 AM IST
Highlights

മേയറുടെ കത്ത് കത്തിച്ചവര്‍ക്കെതിരെ  തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം..ആനാവൂർ നാഗപ്പൻ സമാന്തര എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

എറണാകുളം: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി..കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം.ഫോണിൽ ആനാവൂരിൻ്റെ മൊഴി എടുത്തത് കേട്ട് കേൾവിയില്ലാത്ത പരിപാടിയാണ്.ആനാവൂർ നാഗപ്പൻ സമാന്തര എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.

അതിനിടെ  നിയമന കത്ത് വിവാദത്തിൽ പ്രത്യേക കൗൺസിൽ യോഗം ചേരുമ്പോള്‍.മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.ഡപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം.യുഡിഎഫ് മേയർക്ക് കത്ത് നൽകി.കൗൺസിൽ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നു.നാളെ വൈകിട്ട് നാലു മുതൽ 6 വരെയാണ് പ്രത്യേക കൗൺസിൽ യോഗം.

തിരുവനന്തപുരം മേയറുടെ ശുപാർശ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഇന്ന്  ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് കൈമാറും.ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേശ് സാഹിബ് അവധിയിലായിരുന്നതിനാലാണ് അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ട് സമർപ്പിക്കാതിരുന്നത്.കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാർശ.റിപ്പോർട്ടിന്മേൽ തുടർനടപടികൾ ക്രൈംബ്രാഞ്ച് മേധാവി ഡിജിപിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം ഇന്നും തുടരും

ഭർത്താവിന്റെ വീട് ഏറ്റവും സുരക്ഷിതമായ സ്ഥലം, മുദ്രാവാക്യത്തിൽ ആവശ്യപ്പെട്ടത് അത് തന്നെ: ജെബി മേത്തർ എംപി

മഹിളാ കോൺഗ്രസ് പ്രതിഷേധത്തിലെ അധിക്ഷേപം; ജെബി മേത്തർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ മാനനഷ്ട കേസ് നൽകി


 

click me!