
തൃശ്ശൂര്‍: കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പാപഭാരം കഴുകി കളയണം.
തോൽവിയുടെ ഭാരം മറികടക്കാനുള്ള സുവർണാവസരമാണ് ചേലക്കര എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പുറത്തുനിന്നുള്ളവർ തോൽവിയുടെ പേരിൽ തൃശ്ശൂരിലെ നേതാക്കളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ആ പാപഭാരം മറികടക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കോൺഗ്രസ് തൃശ്ശൂർ ജില്ലാ നേതൃ ക്യാമ്പിലായിരുന്നു അദ്ദേഹത്തിനിറെ മുന്നറിയിപ്പ് . തൃശ്ശൂരിലെ തോൽവിയെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ഉചിത നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'മാന്യമായ തോൽവിയല്ല കെ മുരളീധരന്‍റേത്, അതിൽ വേദനയുണ്ട്'; താൻ എടുത്ത തീരുമാനം തെറ്റിയില്ലെന്നും പദ്മജ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam